‘ഏതാ പുറകില്‍ ഒരു പട്ടി’ ; ആക്ഷേപ കമന്റിട്ട പെണ്‍കുട്ടിക്ക് മറുപടി നല്‍കി ടിനി ടോം

നടന്‍ ടിനി ടോം താന്‍ സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ മഹാനടന്‍ മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് പങ്കുവെച്ച പോസ്റ്റിന് കീഴെ ആക്ഷേപിച്ചുകൊണ്ടുള്ള കമന്റ് ഇട്ട പെണ്‍കുട്ടിക്ക് മറുപടി നല്‍കി. ടിനി മമ്മൂട്ടിക്ക് ഒപ്പമുള്ള സിനിമ സ്റ്റില്‍ “50 വര്‍ഷമായി വിജയകരമായി മമ്മൂട്ടി തുടരുന്നു, ജനനം മുതല്‍ ഞാന്‍ പിന്തുടരുന്നു.” എന്ന കുറിപ്പിന് ഒപ്പമാണ് പോസ്റ്റ് ചെയ്തിരുന്നത്. താരം ഈ പോസ്റ്റിന് താഴെ ആക്ഷേപിച്ചുകൊണ്ട് കമന്റ് ഇട്ട പെണ്‍കുട്ടിക്കാണ് രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കിയിരിക്കുന്നത്. 

അഞ്ജലി ഇ പന്തളം എന്ന അക്കൗണ്ടാണ് താരത്തെ ആക്ഷേപിച്ചുകൊണ്ടുള്ള കമന്റ് ഇട്ടത്. ടിനി തന്നെ ഇത് വ്യാജ അക്കൗണ്ട് ആകാം എന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ‘ഏതാ പുറകില്‍ ആ പട്ടി’ എന്നാണ് പ്രസ്തുത കമന്റ്. ഇതിന് ടിനി നല്‍കിയ മറുപടി ഇതാണ് “കുട്ടിക്കാലത്ത് നമ്മള്‍ കുടുംബചിത്രം എടുക്കുമ്പോള്‍ അച്ഛനും അമ്മയും പുറകില്‍ അല്ലേ നില്‍ക്കുന്നത്.. അവരെയും മോള്‍ ഇങ്ങനെ തന്നെയാണോ വിളിക്കുന്നത്..?”

ടിനി ടോമിന്റെ മറുപടിയെ അഭിനന്ദിച്ചുകൊണ്ട് പലരും രംഗത്ത് എത്തിയിട്ടുണ്ട്. ചിലര്‍ താരത്തിന്റെ മറുപടിക്ക് താഴെ “അത് പൊളിച്ചു, ടിനി ചേട്ടാ. വ്യാജ ഐഡി ഉണ്ടാക്കി വീമ്പുകാണിക്കാന്‍ വരുന്നു… ഇതിനൊക്കെ എന്തിന്റെ സൂക്കേടാ…”, “അച്ഛനും അമ്മയും കൂടെ നില്‍ക്കുമ്പോള്‍ ഇങ്ങനെ പറയുമോ.. പട്ടിയുടെ കൂടെയാണ് നില്‍ക്കുന്നത് എന്ന്…” എന്നിങ്ങനെ കമന്റുകള്‍ ഇട്ടിട്ടുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *