വിനയ് മാധവന്റെ ക്രഷ് ആര്?
ബിഗ് ബോസ് വീട്ടിൽ കൂടുതൽ കളികൾക്ക് വേദിയായിരിക്കുകയാണ്. ഈ എലിമിനേഷനിൽ ആരും പോയിട്ടില്ലായിരുന്നു. രണ്ട് സർപ്രൈസ് വൈൽഡ് കാർഡ് എൻട്രിയുമുണ്ട് ഈ ആഴ്ചയിൽ. റിയാസ് സലീമും വിനയ് മാധവുമാണ്. വിനയ് മാധവ് നടി പാർവതി നമ്പ്യാരുടെ സഹോദരൻ കൂടിയാണ്. ഹോട്ടല്‍ മാനേജറായി വര്‍ഷങ്ങളോളം ജോലി ചെയ്തതിനാല്‍ കിച്ചണ്‍ മാനേജ്മെന്റ് വിനയിന് എളുപ്പമായിരിക്കുമെന്നായിരുന്നു മോഹന്‍ലാലിന്റെ കമന്റ്. ബിഗ് ബോസിലേക്ക് പോവും മുന്‍പ് വിനയ് പങ്കിട്ട വിശേഷങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ബിബി വീട്ടില്‍ എനിക്കൊരാളോട് ചെറിയ ക്രഷ് ഉണ്ട്. അതാരോടാണെന്ന് ഇപ്പോള്‍ പറയുന്നില്ല. ഞാന്‍ അവിടെ എത്തിക്കഴിയുമ്പോള്‍ അത് മനസിലാവും.ന്നാൽ അത് ദിൽഷയാണോ നിമിഷയാണോ അതോ സുചിത്രയാണോയെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഞാന്‍ അതിനകത്തേക്ക് ചെന്നയുടന്‍ തന്നെ ഗെയിം കളിക്കണം എന്നത് ശരിയാണ്, എന്നാല്‍ നമ്മള് നമ്മളായിത്തന്നെ നില്‍ക്കണം. കാല്‍ക്കുലേറ്റ് ചെയ്ത് പ്ലാന്‍ ചെയ്തൊന്നും നില്‍ക്കാനാവില്ലെന്ന് വിനയ് പറയുന്നു.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom