ഈ ഐശ്വര്യ എന്തിനുള്ള പുറപ്പാടാണ് !

ഈ ഐശ്വര്യ എന്തിനുള്ള പുറപ്പാടാണ് !

മലയാളികളുടെ അപ്പുവാണ് ഐശ്വര്യ ലക്ഷ്മി. ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ അഭിനേത്രി. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും തിരക്കുള്ള നടിയായി മാറുകയാണ് ഐശ്വര്യ ലക്ഷ്മി.സമൂഹ മാധ്യമങ്ങളിൽ സജീവമായ നടി ഇപ്പോളിതാ വർക്കൗട്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ്. ഐശ്വര്യ ഇത് എന്തിനുള്ള പുറപ്പാടാണ് എന്നാണ് പുതിയ വീഡിയോ കണ്ട ആരാധകർ ചോദിക്കുന്നു. പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണോയെന്നാണ് ആരാധകർ ചോദിക്കുന്നു.സുഹൃത്ത് ലക്ഷ്മി വിശ്വനാഥ് ആണ് ഐശ്വര്യയുടെ കഠിന വ്യായാമമുറകളുടെ വിഡിയോ പങ്കുവച്ചിരിക്കുന്നത്.സഹപ്രവർത്തകർ ഉൾപ്പടെ നിരവധിപേർ ഐശ്വര്യയെ പ്രശംസിച്ച് രംഗത്തെത്തി. അർച്ചന 31 നോട്ടൗട്ട് എന്ന ചിത്രമാണ് ഐശ്വര്യ ലക്ഷ്മിയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി ഈ വർഷം കൈനിറയെ ചിത്രങ്ങളാണ് ഐശ്വര്യയുടേതായി റിലീസിനൊരുങ്ങുന്നത്. മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ ഇതിൽ പ്രധാന ചിത്രങ്ങളിൽ ഒന്നാണ്.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *