Flash News

ഗ്രീസില്‍ കാട്ടുതീ; നൂറുകണക്കിന് വീടുകള്‍ കത്തിനശിച്ചു

ഗ്രീസില്‍ കാട്ടുതീ പടര്‍ന്നതിനെത്തുടര്‍ന്ന് നൂറുകണക്കിന് വീടുകള്‍ കത്തിനശിച്ചു. ആയിരക്കണക്കിന് ആളുകളെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചു. ഗ്രീക്ക് തലസ്ഥാനമായ ആതന്‍സിന് വടക്കുള്ള പട്ടണങ്ങളില്‍ നിന്ന് ആയിരക്കണക്കിന് വിനോദസഞ്ചാരികളെയും താമസക്കാരെയും ഒഴിപ്പിച്ചിട്ടുണ്ട്. ശക്തമായ കാറ്റും ഉയര്‍ന്ന താപനിലയും മൂലം തീ അണയ്ക്കാൻ സാധിച്ചിട്ടില്ല.

തീ ആണയ്ക്കാനുള്ള ശ്രമങ്ങള്‍ അഗ്നിരക്ഷാ സേന തുടരുകയാണ്. ആയിരക്കണക്കിന് അഗ്‌നിശമന സേനാംഗങ്ങള്‍ 20 ഓളം വാട്ടര്‍ ബോംബിങ് വിമാനങ്ങള്‍ ഉപയോഗിച്ച് തീ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ്. യുകെ, ഫ്രാന്‍സ്, യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് അധിക അഗ്‌നിശമന സേനാംഗങ്ങളെയും വിമാനങ്ങളെയും രാജ്യത്തേക്ക് അയച്ചിട്ടുണ്ട്.

യൂറോപ്യന്‍ ഫോറസ്റ്റ് ഫയര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം അനുസരിച്ച് കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ 56,655 ഹെക്ടര്‍ പ്രദേശമാണ് ഗ്രീസില്‍ കത്തിനശിച്ചത്. 2008 നും 2020 നും ഇടയില്‍ ഇതേ കാലയളവില്‍ കത്തി നശിച്ചത് ശരാശരി 1,700 ഹെക്ടര്‍ വനഭൂമിയാണെന്നാണ് കണക്കുകള്‍.

 

Comments: 0

Your email address will not be published. Required fields are marked with *