Flash News
ഗ്ലാമര്‍ റോളുകള്‍ ചെയ്യില്ല :ഉറപ്പിച്ച് കീർത്തി സുരേഷ്

ഗ്ലാമര്‍ റോളുകള്‍ ചെയ്യില്ല :ഉറപ്പിച്ച് കീർത്തി സുരേഷ്

മലയാളത്തിൽ തുടങ്ങി തെന്നിന്ത്യ മുഴുവൻ കീഴടക്കിയ അഭിനേത്രിയാണ് കീർത്തി സുരേഷ്. ഇപ്പോൾ സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നായികനിരയിലേക്ക് ഉയർന്ന അഭിനേത്രി. ഇപ്പോളിതാ താൻ ഗ്ലാമര്‍ റോളുകള്‍ ചെയ്യില്ല എന്ന് കീര്‍ത്തി സുരേഷ് പറഞ്ഞു. ഗ്ലാമര്‍ വേഷം ചെയ്യില്ല എന്ന് പറഞ്ഞോ എന്ന് ചോദിച്ചപ്പോള്‍, ഞാന്‍ അങ്ങനെ ഒരു പ്രസ്താവന നടത്തിയിട്ടില്ല എന്ന് കീര്‍ത്തി ആദ്യം തന്നെ വ്യക്തമാക്കി. ഗ്ലാമര്‍ എന്നാല്‍ സൗന്ദര്യം എന്നാണ് അര്‍ത്ഥം. എന്നാല്‍ ജനങ്ങള്‍ അതിനെ നിര്‍വചിയ്ക്കുന്നത് ഏറ്റവും മോശമായ രീതിയില്‍ ആണ്. ഗ്ലാമറാകാന്‍ ഞാന്‍ തയ്യാറാണ്, പക്ഷെ ശരീര ഭാഗങ്ങള്‍ ഒരുപാട് കാണിച്ച് അഭിനയിക്കാന്‍ തയ്യാറല്ലെന്ന് നടി പറഞ്ഞു. സാനി കൈയിതം എന്ന ചിത്രമാണ് കീര്‍ത്തി സുരേഷിന്റെതായി ഏറ്റവും ഒടുവില്‍ റിലീസ് ആയത്. മികച്ച അഭിപ്രായങ്ങളാണ് കീര്‍ത്തിയുടെ അഭിനയത്തിന് കിട്ടിക്കൊണ്ടിരിയ്ക്കുന്നത്. മഹേഷ് ബാബുവിനൊപ്പം അഭിനയിച്ച സര്‍ക്കാരു വാരി പാതയാണ് മറ്റൊരു ചിത്രം. സിനിമയ്ക്കും മികച്ച അഭിപ്രായങ്ങള്‍ കിട്ടിക്കൊണ്ടിരിയ്ക്കുകയാണ്. മലയാളത്തില്‍ ചെയ്ത വാശി എന്ന ചിത്രവും റിലീസിന് തയ്യാറെടുക്കുന്നു.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *