പവറിന് പിന്നാലെ വില്‍മറും
അദാനി പവറിന് പിന്നാലെ ഒരു ട്രില്യണ്‍ ക്ലബില്‍ കയറി അദാനി വില്‍മറും. ഭക്ഷ്യ എണ്ണ കമ്പനിയുടെ ഓഹരി വില ഇന്ന് അഞ്ച് ശതമാനം ഉയര്‍ന്നതോടെയാണ് ഒരു ട്രില്യണ്‍ (ലക്ഷം കോടി) വിപണി മൂലധനമുള്ള കമ്പനികളുടെ എലൈറ്റ് ഗ്രൂപ്പില്‍ അദാനി വില്‍മര്‍ ചേര്‍ന്നത്. ഒരു ഓഹരിക്ക് 803 രൂപ എന്ന നിലയിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്. കമ്പനിയുടെ എക്കാലത്തെയും ഉയര്‍ന്നനിലയും ഇതാണ്. ഫെബ്രുവരിയില്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ഈ കമ്പനിയുടെ ഓഹരി വില ഇതുവരെ 363 ശതമാനത്തോളമാണ് ഉയര്‍ന്നത്. ഒരു ഓഹരിക്ക് 221 രൂപ എന്ന തോതിലായിരുന്നു വില്‍മര്‍ വിപണിയിലേക്ക് പ്രവേശിച്ചത്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom