വിവാദങ്ങൾക്കൊടുവിൽ അവർ വേർപിരിയുന്നുവോ?
ഭാര്യയെ കളിയാക്കി എന്ന കാരണത്താൽ അവതാരകനെ ഓസ്കർ വേദിയിൽ വച്ച് മുഖത്തടിച്ചു വിൽസ്മിത്ത് ഭാര്യയുമായി പിരിയുകയാണെന്ന് റിപ്പോർട്ടുകൾ. അവതാരകനെ മര്‍ദ്ദിച്ചശേഷം നടന് വില്‍ സ്മിത്തിനെ വലിയ പ്രശ്നങ്ങളാണ് തേടിയെത്തുന്നത്. ഭാര്യ ജെയ്ഡ പിങ്കെറ്റുമായി നേരത്തെ തന്നെ നിലനിന്നിരുന്ന ചില പ്രശ്നങ്ങളാണ് വേർപിരിയലിലേക്ക് എത്തിച്ചതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. സിനിമാചരിത്രത്തിലെ ഏറ്റവും മോശം വിവാഹമോചനമായിരിക്കും ഇതെന്നും അഭിപ്രായങ്ങളുണ്ട്.
വില്‍ സ്മിത്തും ജാഡ പിങ്കെറ്റുമായി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചില അഭിപ്രായവ്യത്യാസങ്ങള്‍ നിലനിന്നിരുന്നു. ഇടയ്ക്ക് അതെല്ലാം പറഞ്ഞ് പരിഹരിച്ചിരുന്നതായും എന്നാല്‍ ഓസ്കര് വേദിയിലുണ്ടായ പ്രശ്നങ്ങള്‍ ഇരുവരുടെയും ജീവിതത്തില്‍ വീണ്ടും വിള്ളലുകള്‍ ഉണ്ടാക്കിയെന്നുമാണ് മാധ്യമങ്ങള്‍ പറയുന്നത്. സുഹൃത്തുക്കള്‍ മധ്യസ്ഥത്തിനായി ശ്രമിക്കുന്നുണ്ടെന്നും ഇരുവരുടെയും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom