ഒഴിവാക്കിപ്പോയ ഭാര്യയെയും മകനെയും കാണാന്‍ ആഗ്രഹം, ഓര്‍മ്മക്കുറവ്, കൂന് ; ടി.പി മാധവനെ കുറിച്ചുള്ള വീഡിയോ വൈറല്‍

600ല്‍ അധികം മലയാള സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധേയനായ മുതിര്‍ന്ന നടനാണ് ടി.പി മാധവന്‍. ഇപ്പോള്‍ അദ്ദേഹം തന്റെ വാര്‍ദ്ധക്യകാലം കൊല്ലം ജില്ലയിലെ പത്തനാപുരം ഗാന്ധിഭവനിലാണ് ചിലവഴിക്കുന്നത്. ഇപ്പോഴത്തെ ടി.പി മാധവന്റെ അവസ്ഥയെ കുറിച്ച് സംവിധായകന്‍ ശാന്തിവിള ദിനേശന്‍ സംസാരിക്കുന്ന യുട്യൂബ് വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

ശാന്തിവിള ദിനേശന്റെ വാക്കുകളിലേക്ക് :

“ഗാന്ധിഭവന്റെ അവാര്‍ഡ് വാങ്ങാന്‍ പോയപ്പോഴാണ് മാധവന്‍ ചേട്ടനെ കണ്ടത്. ആറ് ഏഴ് മാസങ്ങള്‍ക്ക് മുന്‍പ് കണ്ട ചേട്ടനെ ആയിരുന്നില്ല അന്ന് ഞാന്‍ കണ്ടത്. അല്പം കൂനൊക്കെ വന്ന്, ആരോഗ്യമൊക്കെ ക്ഷയിച്ച് തുടങ്ങിയിരിക്കുന്നു. കടുത്ത ഓര്‍മ്മക്കുറവുണ്ട്. അദ്ദേഹത്തിന്റെ മുഖം കടുത്ത ദുഃഖം പ്രതിഫലിപ്പിക്കുന്നു. 

അദ്ദേഹത്തിന് തന്നെ ഒഴിവാക്കി പോയ ഭാര്യയെയും മകനെയും കാണാന്‍ ആഗ്രഹമുണ്ട്. മോഹന്‍ലാലിനെ കാണാനും മാധവന്‍ ചേട്ടന് ആഗ്രഹമുണ്ട്. അത് മുന്‍പ് ചെയ്ത വീഡിയോയിലും അദ്ദേഹം പറഞ്ഞിരുന്നു. ആരെങ്കിലും വരുകയോ, വിളിക്കുകയോ ഉണ്ടായോ എന്ന് അദ്ദേഹത്തോട് തിരക്കി. എന്നാല്‍ ആരും വന്നില്ല എന്നാണ് അവിടെയുള്ള സോമരാജന്‍ സാര്‍ പറഞ്ഞു. 

ഉച്ചയൂണിന് ശേഷം മാധവന്‍ ചേട്ടനോട് വീണ്ടും ഞാന്‍ സംസാരിച്ചിരുന്നു. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്ന് തിരക്കി. ഇല്ല എന്ന് ആയിരുന്നു മറുപടി. മോഹന്‍ലാല്‍ വിളിച്ചോ എന്ന് അദ്ദേഹത്തോട് ചോദിച്ചു. ‘വിളിച്ചതുമില്ല, കണ്ടതുമില്ല. വേണമെങ്കില്‍ വരട്ടെ. അതൊന്നും ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. വന്നില്ല എന്ന് പറഞ്ഞ് എനിക്ക് ഒരു പരാതിയും ഇല്ല.’ എന്ന് ചേട്ടന്‍ പറഞ്ഞു.” 

ശാന്തിവിള ദിനേശന്‍ പ്രസ്തുത വീഡിയോയിലൂടെ മോഹന്‍ലാലിനെ ഈ ആവശ്യം അറിയിക്കണമെന്ന് നടനും അമ്മയുടെ സെക്രട്ടറിയുമായ ഇടവേള ബാബുവിനോട് ആവശ്യപ്പെട്ടു. വീഡിയോയില്‍, വിശാലമായി ചിന്തിക്കുന്ന മോഹന്‍ലാല്‍ ഗാന്ധിഭവനില്‍ പോയി മാധവന്‍ ചേട്ടനെ കാണണം എന്ന് അദ്ദേഹം പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *