നടിക്കൊപ്പമാണ്; ഹാഷ്ടാ​ഗ് ക്യാമ്പെയ്ന്റെ കൂടെ നില്‍ക്കാന്‍ താത്പര്യമില്ലെന്ന് ഉണ്ണി മുകുന്ദന്‍

നടിക്കൊപ്പമാണ്; ഹാഷ്ടാ​ഗ് ക്യാമ്പെയ്ന്റെ കൂടെ നില്‍ക്കാന്‍ താത്പര്യമില്ലെന്ന് ഉണ്ണി മുകുന്ദന്‍

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടുയുരുന്ന വിവാദങ്ങളും വാർത്തകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. കഴിഞ്ഞ ദിവസം നടി പങ്കുവെച്ച പോസ്റ്റ് സിനിമാ ലോകവും സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ പ്രമുഖ താരങ്ങളടക്കം നടിയുടെ പോസ്റ്റ് പങ്കുവെച്ച് പിന്തുണ അറിയിച്ചിരുന്നു.എന്നാൽ നടൻ ഉണ്ണി മുകുന്ദൻ നടിയുടെ പോസ്റ്റ് പങ്കുവയ്ക്കുകയോ പിന്തുണ അറിയിക്കുകയോ ചെയ്തിരുന്നില്ല. ഇപ്പോഴിതാ എന്തുകൊണ്ടാണ് സോഷ്യൽമീഡിയയിൽ പിന്തുണ അറിയിക്കാത്തതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെയാണ് താനെന്ന് നടൻ പറയുന്നു. എന്നാൽ ഹാഷ്ടാഗ് കാമ്പയിന്റെ ഭാഗമാകാന്‍ താത്പര്യമില്ല. ഹാഷ്ടാഗ് കാമ്പയിന്‍ നടക്കുന്നതിനാല്‍ താന്‍ സ്റ്റേറ്റ്മെന്റ് പറയണമെന്നില്ല. ആ കുട്ടിയെ വിളിച്ച് സംസാരിച്ചിരുന്നതായും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.ഇതൊക്കെ സിനിമയില്‍ നടക്കുന്ന കാര്യങ്ങളാണ്. വ്യക്തി ജീവിതത്തില്‍ നടക്കുകയെന്ന് പറഞ്ഞാല്‍ അതിന്റെ തീവ്രത മനസിലാക്കാന്‍ പറ്റില്ല. വിഷമമുണ്ടാക്കുന്ന കാര്യങ്ങളാണ് നടക്കുന്നത്. ഒരാളുടെ ജീവിതത്തില്‍ ഇത് സംഭവിക്കാന്‍ പാടില്ല. ഓരോ ദിവസം കഴിയുമ്പോഴും ഇത് കേള്‍ക്കുമ്പോള്‍ കുടുംബത്തിന് ഉണ്ടാകുന്ന അതേ വിഷമം തനിക്കും ചുറ്റും നില്‍ക്കുന്ന ആള്‍ക്കാര്‍ക്കും ഉണ്ട്. തന്നെ സംബന്ധിച്ച് അവരുടെ കൂടെയാണ്. ഒരു കാര്യം സോഷ്യല്‍ മീഡിയയില്‍ വന്ന് നിമിഷങ്ങള്‍ക്കകം അത് പങ്കുവെച്ചാല്‍ മാത്രമേ സപ്പോര്‍ട്ട് ചെയ്യുന്നുള്ളൂ എന്ന് അര്‍ത്ഥമില്ല. സോഷ്യല്‍ മീഡിയയില്‍ പറഞ്ഞാലെ നമ്മുടെ നിലപാടാകൂ എന്ന രീതിയില്‍ ആരും കണക്കു കൂട്ടരുത്. ഏത് കാര്യമാണെങ്കിലും എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.

Comments: 0

Your email address will not be published. Required fields are marked with *