Flash News
സർക്കാരിനെ ചോദ്യം ചെയ്ത് സാക്ഷി

സർക്കാരിനെ ചോദ്യം ചെയ്ത് സാക്ഷി

ജാർഖണ്ഡിൽ തുടരുന്ന വൈദ്യുതി പ്രതിസന്ധി ചോദ്യം ചെയ്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം എസ് ധോണിയുടെ ഭാര്യ സാക്ഷി സിങ്. സംസ്ഥാനത്ത് എന്തുകൊണ്ടാണ് വർഷങ്ങളായി ഊർജ്ജ പ്രതിസന്ധി നിലനിൽക്കുന്നതെന്ന് നികുതി ദാതാവ് എന്ന നിലയിൽ അറിയണമെന്നുണ്ടെന്ന് സാക്ഷി പറഞ്ഞു. ട്വിറ്ററിലൂടെയാണ് സാക്ഷിയുടെ പ്രതികരണം. സംസ്ഥാനത്തിന്റെ ചിലഭാഗങ്ങളിൽ ഒരു ദിവസത്തിൽ 12 മുതൽ 16 മണിക്കൂർ നീണ്ടു നിൽക്കുന്ന പവർകട്ടാണ് ഏർപ്പെടുത്തുന്നത്. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി സാക്ഷി എത്തിയത്. ‘ഊർജ്ജം സംരക്ഷിക്കുന്നുവെന്ന് ഉറപ്പാക്കി ഞങ്ങളുടെ പങ്ക് നിർവ്വഹിക്കുന്നുണ്ട്. എന്നിട്ടും വർഷങ്ങളായി ജാർഖണ്ഡിൽ എന്തുകൊണ്ടാണ് ഊർജ്ജ പ്രതിസന്ധിയെന്ന് നികുതി ദാതാവ് എന്ന നിലിയിൽ അറിയണമെന്നുണ്ട്- സാക്ഷി ട്വിറ്ററിൽ കുറിച്ചു.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *