കൊവിഡ് രോ​ഗികൾക്കായി സൗജന്യ റിക്ഷ യാത്രയൊരുക്കി വനിത

ഒരു കുഞ്ഞൻ വൈറസിനെ അതിജീവിക്കാൻ നാം പൊരുതുമ്പോൾ തങ്ങളുടെ അവസ്ഥ പോലും മറന്ന് സഹായിക്കുന്ന മനുഷ്യരുള്ള നാടാണിത്. പറഞ്ഞു വരുന്നത് ബംഗാളിലെ ആദ്യ ഇ- റിക്ഷ വനിത ഡ്രൈവറെ കുറിച്ചാണ്.

പ്രതിസന്ധിക്കാലത്തും കൊവിഡ് രോഗികൾക്ക് തൻെറ ഓട്ടോയിൽ സൗജന്യമായി എവിടെയും യാത്ര ചെയ്യാനവസരം ഒരുക്കുകയാണ് ഇവർ. മുൻമുൻ സർക്കാർ എന്ന് പേരുള്ള ഈ ബംഗാളി വനിതയുടെ പ്രവർത്തനത്തിന് അഭിനന്ദന പ്രവാഹമാണിപ്പോൾ.

പശ്ചിമ ബംഗാളിലെ സിലിഗുഡി സ്വദേശിയാണിവർ. കോറോണക്കാലത്ത് 10 നമ്പറിനപ്പുറം ഇവരുമുണ്ടാകും. 24*7 ആണീ സേവനം. മഹാമാരി മൂലം ജീവൻ പോലും നഷ്ടമാകുന്ന കാലത്ത് ഉപജീവനത്തോളം പ്രാധാന്യമുണ്ട് അതിജീവനത്തിനെന്ന് തിരിച്ചറിഞ്ഞ് സമൂഹത്തെ സഹായിക്കാൻ തയ്യാറായതാണ് ഇവർ.

അതും കോവിഡ് രോഗികളിൽ നിന്ന് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ. കൊവിഡ് രോഗികളുടെ കുടുംബവും പൊലീസ് സ്റ്റേഷനുമൊക്കെ സാനിറ്റൈസ് ചെയ്യാനും മുന്നിൽ തന്നെയുണ്ട്. പ്രതിഫലേച്ഛ കൂടാതെ ഇത്തരത്തിൽ രം​ഗത്തെത്തുന്ന മുന്നണിപോരാളികളാണ് അതിജീവനത്തിന്റെ കരുത്തെന്ന് വീണ്ടും തെളിയിക്കുകയാണ് ഈ സംഭവങ്ങൾ.

Comments: 0

Your email address will not be published. Required fields are marked with *