10 ഡ്രൈവിങ് ലൈസന്‍സുകള്‍ സ്വന്തമാക്കിയ എഴുപതുകാരി

പത്ത് ഡ്രൈവിങ് ലൈസന്‍സുമായി ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഒരു എഴുപതുകാരി. മണിയമ്മ എന്ന ഏഴുപതുകാരിയുടെ ആത്മവിശ്വാസവും കരുത്തും ചെറുതല്ല. നേട്ടങ്ങളുടെ നെറുകയില്‍ നില്‍ക്കുമ്പോള്‍ അഭിമാനത്തോടെ നിറഞ്ഞു ചിരിക്കുകയാണ് മണിയമ്മ. ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലാണ് മണിയമ്മ ഇടം നേടിയിരിക്കുന്നത്. പത്ത് ഡ്രൈവിങ് ലൈസന്‍സുകള്‍ സ്വന്തമാക്കിയതിനാണ് ഈ നേട്ടം മണിയമ്മയെ തേടിയെത്തിയിരിക്കുന്നത്.

സ്‌കൂട്ടി മുതല്‍ ആസിഡ് പോലെയുള്ള അപകടകരമായ വസ്തുക്കള്‍ കൊണ്ടുപോകുന്ന ഹസാര്‍ഡ്‌സ് വാഹനങ്ങള്‍ ഓടിക്കുന്നതിനു വരെ മണിയമ്മയ്ക്ക് ലൈസന്‍സുണ്ട്. എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന ഒരു ഡ്രൈവിങ് സ്‌കൂളിനും മണിയമ്മ നേതൃത്വം നല്‍കുന്നു. A2Z എന്നാണ് ഡ്രൈവിങ് സ്‌കൂളിന്റെ പേര്. സ്ത്രീകളും ഡ്രൈവിങ് മേഘലയിലേക്ക് ധൈര്യമായി കടന്നുവരണം എന്ന് ഉദ്‌ബോധിപ്പിക്കുകയാണ് സ്വന്തം ജീവിതത്തിലൂടെ മണിയമ്മ.

Comments: 0

Your email address will not be published. Required fields are marked with *