സ്ത്രീകൾക്ക് ആർത്തവ അവധി അനുവദിക്കണം:മോഹൻ

സ്ത്രീകൾക്ക് ആർത്തവ അവധി അനുവദിക്കണം:മോഹൻ

സ്ത്രീകൾക്ക് ആർത്തവ അവധി അനുവദിക്കണമെന്ന് തമിഴ് നടൻ മോഹൻ.മുഖ്യമന്ത്രി എം.കെ സ്റ്റാലിനോട് അഭ്യർത്ഥനയുമായി മോഹൻ രംഗത്ത് വന്നിരിക്കുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻ വീണ്ടും സിനിമ ലോകത്തേക്ക് തിരിച്ചെത്തുന്നു. സ്ത്രീകള്‍ക്ക് മൂന്ന് ദിവസത്തെ ആര്‍ത്തവ അവധി അനുവദിക്കാനുള്ള സ്‌പെയിനിന്റെ തീരുമാനം ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ടാണ് മോഹന്റേയും ചിത്രത്തിന്റെ അണിയറപ്രവർത്തകരുടേയും അഭ്യർത്ഥന. ചിത്രത്തില്‍ മോഹന്റെ കഥാപാത്രം തന്റെ മകളുടെ സ്‌കൂളില്‍ ആര്‍ത്തവ അവധി അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന ഒരു രംഗം ഞങ്ങള്‍ ചിത്രീകരിക്കുന്ന സമയത്ത്,സ്പാനിഷ് സര്‍ക്കാരിന്റെ പ്രഖ്യാപനത്തെക്കുറിച്ച് കേള്‍ക്കുന്നത് സന്തോഷകരമാണ്. നമ്മുടെ മുഖ്യമന്ത്രി എംകെ സ്റ്റാലിനും സമാനമായ തീരുമാനം ഞങ്ങളുടെ നാട്ടിലും നടപ്പിലാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു’- മോഹൻ പറഞ്ഞു.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *