Flash News

ഭരണം ലഭിച്ചാല്‍ വനിതകള്‍ക്ക് മാസം ആയിരം രൂപ നല്‍കും; പഞ്ചാബിൽ വാഗ്ദാനങ്ങളുമായി കെജ്‌രിവാള്‍

പഞ്ചാബിൽ തങ്ങൾ അധികാരത്തിലെത്തിയാൽ എല്ലാ സ്ത്രീകൾക്കും മാസം 1000 രൂപ വീതം നൽകുമെന്ന് ആം ആദ്മി പാർട്ടി തലവനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. അടുത്ത വർഷം ആദ്യം നടക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നടന്ന പ്രചാരണ പരിപാടിയിലാണ് കെജ്രിവാൾ ഇക്കാര്യം വ്യക്തമാക്കിയത്.

പ്രായമായ സ്ത്രീകൾക്ക് വാർദ്ധക്യ പെൻഷന് പുറമെ ഈ തുകയും നൽകുമെന്നും കെജ്രിവാൾ പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രണ്ടു ദിവസത്തെ പഞ്ചാബ് സന്ദർശനത്തിന് എത്തിയതായിരുന്നു അദ്ദേഹം. എ.എ.പിയുടെ മിഷൻ പഞ്ചാബ് പദ്ധതിയുടെ ഭാഗമായി പഞ്ചാബിലെ വിവിധ സ്ഥലങ്ങളിൽ കെജ്രിവാൾ പ്രചാരണം നടത്തും.

Comments: 0

Your email address will not be published. Required fields are marked with *