Flash News

ടി20 ലോകകപ്പ്; സൂപ്പർ 12 മത്സരങ്ങൾക്ക് ഇന്ന് തുടക്കം

ടി20 ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളും സന്നാഹമത്സരങ്ങളും പൂർത്തിയായി. ഇനി ലോക കിരീടത്തിനായുള്ള പോരാട്ടം. ആവേശകരമായ സൂപ്പർ 12 മത്സരങ്ങൾ ഇന്ന് ആരംഭിക്കും. രണ്ട് മത്സരങ്ങളാണ് ഇന്ന് നടക്കുക. ആദ്യ മത്സരത്തില്‍ ശക്തരായ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 നാണ് ആദ്യ കളി. രാത്രി 7.30 ന് ആരംഭിക്കുന്ന രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിന് എതിരാളികള്‍ വെസ്റ്റ് ഇന്‍ഡീസ് ആണ്. നാളെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍.

Comments: 0

Your email address will not be published. Required fields are marked with *