പുഴു,12th മാൻ,കെജി എഫ്-2: ഇനി ഒടിടി കാലം
ഇനി ഒടിടി റിലീസ് കാലമാണ്.കോവിഡും ലോക് ഡൗണുമാണ് മലയാളികൾക്ക് ഒടിടി ശീലമാക്കിയത്. സൂപ്പർതാര ചിത്രങ്ങളടക്കം അര ഡസനോളം ചിത്രങ്ങളാണ് ഇപ്പോൾ ഒടിടി റിലീസിനൊരുങ്ങുന്നത്. മമ്മൂട്ടി ചിത്രം പുഴുവും മോഹൻലാൽ ചിത്രം 12th മാൻ തുടങ്ങി സൂപ്പർതാര ചിത്രങ്ങൾ പ്രമുഖ പ്ലാറ്റ് ഫോമുകളിലൂടെ റിലീസ് ചെയ്യുന്നു. മോഹൻലാൽ ചിത്രം 12th മാൻ ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന ത്രില്ലർ ചിത്രമാണ് 12th മാൻ. ഉണ്ണി മുകുന്ദൻ, അതിഥി രവി, അനു മോഹൻ, രാഹുൽ മാധവ്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിൽ മറ്റ് വേഷങ്ങളിലെത്തുന്നത്. മെയിൽ ഡിസ്നി ഹോട്ട് സ്റ്റാറിലെത്തുന്ന ചിത്രത്തിൻറെ ഡേറ്റ് പുറത്ത് വന്നിട്ടില്ല. മമ്മൂട്ടി ചിത്രം പുഴു മെയ് 13-ന് സോണി ലിവിലാണ് മമ്മൂട്ടിയും പാർവ്വതിയും പ്രധാന വേഷങ്ങളിലെത്തുന്ന പുഴു റിലീസ് ചെയ്യുന്നത്. ഫാമിലി ത്രില്ലർ കാറ്റഗറിയിലുള്ള ചിത്രം സംവിധാനം ചെയ്യുന്നത് പിടി രതീനയാണ്. ഇന്നലെ വരെ ആസിഫ് അലി-നിമിഷ സജയൻ ജോഡികളുടെ റിലീസിന് കാത്തിരിക്കുന്ന ചിത്രമാണ് ഇന്നലെ വരെ. ത്രില്ലർ ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ആസിഫിനെയും നിമിഷയെയും കൂടാതെ ആൻറണി വർഗീസ്, റെബ മോണിക്ക ജോൺ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിൻറെ തീയ്യതിയും ഒടിടി പ്ലാറ്റ് ഫോമും പുറത്ത് വന്നിട്ടില്ല. കാശ്മീർ ഫയൽസ് മാർച്ച് 11-ന് തീയേറ്ററുകളിലെത്തിയ കാശ്മീർ ഫയൽസും ഈ മാസമാണ് തീയ്യേറ്ററുകളിലെത്തുന്നത്. സീ ഫൈവിലായിരിക്കും ചിത്രം എത്തുക. നിലവിലെ വിവരങ്ങൾ പ്രകാരം മെയ് 13-നാണ് ചിത്രം എത്തുന്നത്. 5.കെജി എഫ്-2 കെജിഎഫ്-2 ഒ ടി ടി റിലീസിനെത്തും. എന്നാൽ തിയ്യതി വ്യക്തമല്ല. നിലവിൽ ചിത്രത്തിൻറെ തമിഴ് പതിപ്പാണ് ഈ മാസം എത്തുന്നത്. ഇതിന് പിന്നാലെ മറ്റ് ഭാഷകളിലെ പതിപ്പുകളും എത്തുമെന്നാണ് കരുതുന്നത്. എന്നാ ചിത്രത്തിൻറെ യഥാർത്ഥ റീലിസ് തീയ്യതി വ്യക്തമല്ല.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom