ലാലേട്ടനെ പിന്നിലാക്കി യാഷ് ; നമ്പര്‍ 1 ഓപ്പണിംഗ് കളക്ഷന്‍ നേടി കെ.ജി.എഫ് 2
കെ .ജി. എഫ് 2 തിയേറ്ററുകളിൽ ആഘോഷമാവുകയാണ്. കേരളത്തിൽപോലും ഇത്രയധികം ആഘോഷമാക്കിയ മറ്റൊരു തെന്നിന്ത്യൻ സിനിമ ഉണ്ടായിട്ടില്ല. കേരളത്തിൽ തന്നെ റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് കെ.ജി.എഫ് 2.കേരളത്തിൽ മോഹൻലാൽ നായകനായി അഭിനയിച്ച ഒടിയനാണ് ഓപ്പണിംഗ് കളക്ഷനിൽ മുന്നിൽ നിന്നിരുന്നത്. എന്നാൽ മോഹൻലാൽ ചിത്രം മറികടന്ന് കെ.ജി.എഫ് 2 ചരിത്രം കുറിച്ചിരിക്കുകയാണ്. ഒടിയന് മാത്രമാണ് ആദ്യ ദിനം 7 കോടിക്കുമുകളില്‍ നേടിയത്. ആദ്യ ദിവസം തന്നെ കെ.ജി.എഫ്. 2-ാം ഭാഗം 7.3 കോടി മറികടന്നെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം എത്തുന്നത്. കന്നഡ സിനിമകൾ മലയാളത്തിൽ അത്ര ശ്രദ്ധിക്കപ്പെടാറില്ല. എന്നാൽ കെ. ജി. എഫ് മുതൽ കന്നഡ ഇൻഡസ്ട്രിയ്ക്ക് വലിയൊരു ട്രെൻഡ് വന്നിരിക്കുകയാണ്. ബോളിവുഡ് സിനിമ മേഖല ഉൾപ്പടെ ലോക സിനിമ വരെ കെ.ജി.എഫ് 2 എന്ന ചിത്രത്തെ ഉറ്റുനോക്കുന്നു.മിക്കപ്പോഴും സിനിമകളുടെ ആദ്യ ഭാഗങ്ങള്‍ തരുന്ന സംതൃപ്തി ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍നിന്നും കിട്ടാറില്ല. കെ.ജി.എഫിന്റെ വരവോടെ ഇതെല്ലാം മാറിമറിഞ്ഞു. ആദ്യ ഭാഗം ഗംഭീരമെങ്കില്‍ രണ്ടാം ഭാഗം അതിഗംഭീരമെന്നാണ് പ്രേക്ഷകര്‍ തന്നെ പറയുന്നത്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom