യെദ്യൂരപ്പയ്ക്ക് ക്യാബിനറ്റ് റാങ്ക് നല്‍കി കര്‍ണാടക സര്‍ക്കാര്‍

മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്ക് ക്യാബിനറ്റ് പദവി അനുവദിച്ച് കർണാടക സർക്കാർ. ബസവരാജ് ബൊമ്മെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നതുവരെ യെദ്യൂരപ്പയ്ക്ക് ക്യാബിനറ്റ് റാങ്ക് സൗകര്യങ്ങൾ തുടരുമെന്ന് സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

നിയമസഭാംഗം ആണെന്നത് ഒഴിച്ചാൽ സർക്കാരിൽ മറ്റു ഔദ്യോഗിക പദവികളൊന്നുമില്ലാത്ത ഒരു മുൻമുഖ്യമന്ത്രിക്ക് ഇതാദ്യമായാണ് കർണാടകയിൽ ക്യാബിനറ്റ് പദവി നൽകുന്നത്. നേരത്തെ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ക്യാബിനറ്റ് പദവി നൽകാൻ കോൺഗ്രസ്-ജെഡിഎസ് സർക്കാരും ശ്രമിച്ചിരുന്നു. എന്നാൽ ഇതുഫലം കണ്ടിരുന്നില്ല.

Comments: 0

Your email address will not be published. Required fields are marked with *