Flash News
ആശുപത്രിയിൽ പരസ്യം ചെയ്യാം,പ്രതിഫലമായി വേണ്ടത് പണമില്ലാത്തവര്‍ക്കായി 50 കരള്‍മാറ്റ ശസ്ത്രക്രിയകള്‍

ആശുപത്രിയിൽ പരസ്യം ചെയ്യാം,പ്രതിഫലമായി വേണ്ടത് പണമില്ലാത്തവര്‍ക്കായി 50 കരള്‍മാറ്റ ശസ്ത്രക്രിയകള്‍

കോടിക്കണക്കിന് രൂപയുടെ പരസ്യ ചിത്രങ്ങളിൽ നിന്ന് നിസാരമായി മാറിയ താരങ്ങളെ നമുക്ക് അറിയാം. പാൻ മസാല പരസ്യത്തിൽ അഭിനയിച്ച നടനെതിരെ വിമർശനവും എത്ര കോടികൾ തന്നാലും പാൻ മസാല പരസ്യങ്ങളിൽ അഭിനയിക്കില്ലെന്ന് പറഞ്ഞ നടൻ സോഷ്യൽ മീഡിയയിൽ നിന്ന് കിട്ടിയ കൈയ്യടിയെല്ലാം നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോളിതാ പ്രമുഖ ആശുപത്രി പരസ്യത്തിൽ അഭിനയിക്കുന്നതിനായി നടന്‍ സോനു സൂ ആവശ്യപ്പെട്ട പ്രതിഫലമാണ് ഇപ്പോൾ ചർച്ചയാവുന്നത്. ആശുപത്രിയുടെ പരസ്യത്തിൽ അഭിനയിക്കാൻ വന്ന സോനു സൂദ് ആവശ്യപ്പെട്ടത് 50 കരള്‍മാറ്റ ശസ്ത്രക്രിയകളാണ്. കേട്ടിട്ട് വിചിത്രമായി തോന്നിയെങ്കിൽ ഇത് സംഭവിച്ച കാര്യമാണ്. ഞാന്‍ അവരെ പ്രമോട്ട് ചെയ്യാമെന്നും പകരമായി എന്റെ പ്രതിഫലമായി അന്‍പതാളുകളുടെ കരള്‍മാറ്റ ശസ്ത്രക്രിയ നടത്തണമെന്ന് ആവശ്യപ്പെട്ടു. ആകെ 12 കോടിയോളം അതിന് ചെലവുവരും. ഇപ്പോള്‍ ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. ചികിത്സചെലവുകള്‍ക്ക് സാമ്പത്തിക സ്ഥിതിയില്ലാത്തവര്‍ക്കാണ് ശസ്ത്രക്രിയ നടത്തിക്കൊടുക്കുന്നത്- സോസു സൂദ് പറഞ്ഞു.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *