ഒന്നിലധികം ഫോണുകളിൽ ഒരേ വാട്ട്സ് ആപ്പ് അക്കൗണ്ട് ഉപയോഗിക്കാം!
വാട്ട്സ് ആപ്പ് ഉപയോഗിക്കാത്തവരായി നമ്മുടെ ഇടയിലിപ്പോൾ ആരുമില്ല.ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് വേണ്ടി വാട്ട്സ് ആപ്പ് അക്കൗണ്ട് ഡെസ്ക്ക് ടോപ്പിലും ഉപയോഗിക്കാറുണ്ട്.എന്നാൽ ഒരേ അക്കൗണ്ട് ഒന്നിലധികം ഡിവൈസുകളിൽ ഉപയോഗിക്കാൻ കഴിയാറില്ല. ഇപ്പോളിതാ വാട്ട്സ് ആപ്പിന്റെ പുതിയ ഫീച്ചറിൽ ഒന്നിലധികം ഫോണുകളിൽ ഒരേ വാട്ട്സ് ആപ്പ് അക്കൗണ്ട് ഉപയോഗിക്കാൻ കഴിയുന്ന സംവിധാനം ഉടനെയെത്തും. ഈ പ്രതിസന്ധിക്ക് പരിഹാരമെന്നോണമാണ് പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നത്. ഫീച്ചർ അപ്ഡേറ്റായാൽ ഒരു നമ്പർ ഉപയോഗിച്ച് ഒന്നിലധികം ഫോണുകളിൽ അക്കൗണ്ട് തുടങ്ങാൻ ഉപഭോക്താവിന് സാധിക്കുമെന്നാണ് വിവരം.ആദ്യ ഘട്ടത്തിൽ ഐഒഎസിൽ ഫീച്ചർ ലഭ്യമാകുമോ എന്നതിനും വ്യക്തത കൈവന്നിട്ടില്ല. അപ്ഡേഷനിൽ പുതിയ ഫീച്ചർ എത്തുമെന്ന സൂചനകള്‍ ഉണ്ടെങ്കിലും കൃത്യമായ തീയതി കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom