പ്രിയപ്പെട്ട കോഴികൾക്കായി കരയുന്ന ബാലൻ ; വീഡിയോ വൈറല്‍

ഈ ലോകത്തിലെ വേദനിപ്പിക്കുന്ന പല യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടാൻ കുട്ടികൾക്ക് വളരെ ബുദ്ധിമുട്ടാണ്. സിക്കിമിൽ നിന്നുള്ള ഒരു കൊച്ചുകുട്ടിയാണ്‌ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. താൻ വളർത്തിയ കോഴികളെ കൊണ്ടുപോകരുതെന്ന് പറഞ്ഞ് കരയുന്ന ബാലന്റെ വീഡിയോ എവരുടെയും കണ്ണ് നിറയിക്കുകയാണ്.

അഞ്ച് മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോയിൽ, ഒരു കൊച്ചുകുട്ടി വികാരാധീനനായി താൻ വളർത്തിയ കോഴികളെ കൊണ്ടുപോകരുതെന്ന് കരയുകയും അപേക്ഷിക്കുകയും ചെയ്യുന്നത് കാണാം. അറവുശാലയിലേക്ക് കൊണ്ടുപോകുന്ന വാനിൽ പക്ഷികളെ കയറ്റരുതെന്ന് മുതിർന്നവരെ ബോധ്യപ്പെടുത്താൻ കുട്ടി കൈകൂപ്പുന്നതും വിഡിയോയിൽ വ്യക്തമാണ്. അവരെ തടയാനുള്ള ശ്രമങ്ങളിൽ പരാജയപ്പെട്ടപ്പോൾ അവൻ നിലത്തു വീഴുകയും സങ്കടത്തോടെ കരയുകയും ചെയ്യുന്നതും കാണാം.

ഈസ്റ്റ് മോജോയുടെ റിപ്പോർട്ട് പ്രകാരം തെക്കൻ സിക്കിമിലെ മെല്ലി സ്വദേശിയാണ് 6 വയസ്സുകാരനായ ഈ ആൺകുട്ടി. ബാലന്റെ നിഷ്കളങ്കതയും സ്നേഹവും കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് സോഷ്യൽ മീഡിയ.

വീഡിയോ കാണാം : https://fb.watch/6rWvDQyQv1/

Comments: 0

Your email address will not be published. Required fields are marked with *