യുവാവ് മരത്തിൽ നിന്നു വീണു മരിച്ചു; കണ്ടു നിന്ന യുവതിയുടെ കൈയില്‍ നിന്ന് വീണ് പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം
നിലമ്പൂരിൽ മരത്തിൽ നിന്നും വീണ് യുവാവ് മരിച്ചു. മലപ്പുറം – വയനാട് അതിര്‍ത്തിയിലെ വനമേഖലയില്‍ വച്ചായിരുന്നു അപകടം. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മേപ്പാടിയില്‍ തേന്‍ ശേഖരിക്കുന്നതിനിടെ ആദിവാസി യുവാവ് മരത്തില്‍ നിന്നും വീഴുകയായിരുന്നു. പരപ്പന്‍പാറ കോളനിയിലെ രാജനാണ് മരിച്ചത്. രാജന് വീഴുന്നത് കണ്ട് ഓടിയെത്തിയ ബന്ധുവായ സ്ത്രീയുടെ കൈയില്‍ നിന്ന് ആറ് മാസം പ്രായമുള്ള കുഞ്ഞും വീണുമരിച്ചു. രാജന് വീഴുന്നത് കണ്ട് ഓടുന്നതിനിടെ യുവതിയുടെ കൈയില്‍ നിന്ന് കുട്ടി നിലത്തു വീഴുകയായിരുന്നു.നിലമ്പൂര്‍ കുമ്പപ്പാര കോളനിയിലെ സുനിലിന്റെ കുഞ്ഞാണ് മരിച്ചത്. മൃതദേഹങ്ങള്‍ വനം വകുപ്പ് ഫയര്‍ഫോഴ്സും വനം വകുപ്പും ചേര്‍ന്ന് മൃതദേഹം പുറത്തെത്തിച്ചു.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom