പ്രതിശ്രുത വരന്റെ കഴുത്തറുത്ത് യുവതി
പ്രതിശ്രുത വരന്റെ കഴുത്തറുത്ത് യുവതി. ആന്ധ്രപ്രദേശിലെ അനകപ്പല്ലെ ജില്ലയിലാണ് സംഭവം. ഹൈദരാബാദില്‍ ശാസ്ത്രജ്ഞനായി ജോലി ചെയ്തിരുന്ന രാമുനായിഡുവിനെതിരെയാണ് ആക്രമണമുണ്ടായത്. വരുന്ന മേയ് 26ന് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നു. യുവാവുമായുള്ള വിവാഹത്തിനു യുവതിക്ക് താല്പര്യമുണ്ടായിരുന്നില്ല. കുടുംബത്തിന്റെ സമ്മര്‍ദം കാരണമാണു വിവാഹം തീരുമാനിച്ചത്.
വിശാഖപട്ടണം സ്വദേശിയാണ് രാമുനായിഡു. പുഷ്പ ഫോണില്‍ ബന്ധപ്പെട്ട് യുവാവിനെ സ്വന്തം ഗ്രാമത്തിലേക്കു വിളിച്ചുവരുത്തുകയായിരുന്നു.തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് മലമുകളിലെ ഒരു ക്ഷേത്രത്തിലേക്കു പോയി. സര്‍പ്രൈസ് തരാന്‍ താല്പര്യമുണ്ടെന്നും കണ്ണടയ്ക്കണമെന്നും പുഷ്പ രാമു നായിഡുവിനോടു പറഞ്ഞു. യുവാവ് കണ്ണടച്ച ഉടനെ കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ രാമുനായിഡു സുഖം പ്രാപിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ സ്കൂട്ടറില്‍നിന്ന് വീണാണു യുവാവിന് പരുക്കേറ്റതെന്ന് യുവതി പറഞ്ഞു.