യൂത്ത് കോണ്‍ ഗ്രസ് പാര്‍ലമെന്‍റ് മാര്‍ച്ചില്‍ സംഘര്‍ഷം

പെഗസസ് ചാരവൃത്തിയിൽ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പാർലമെൻറ് മാർച്ചിൽ സംഘർഷം. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നിരവധി യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പെഗസസ് ചാരവൃത്തിയില്‍ ഉയർന്ന ആരോപണങ്ങള്‍ ഗുരുതര സ്വഭാവമുള്ളതും ആശങ്കപ്പെടുത്തുന്നതുമാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. വിഷയത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികളിൽ അടുത്ത ചൊവ്വാഴ്ച മുതൽ വാദം കേൾക്കും.

Comments: 0

Your email address will not be published. Required fields are marked with *