Flash News

യുവരാജ് സിംഗിന് ജാമ്യം

വംശീയ അധിക്ഷേപം നടത്തിയ സംഭവത്തിൽ മുൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇടപെടലുമായി ഹരിയാന ഹൈക്കോടതി. യുവരാജിനെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ ഇടക്കാല ജാമ്യത്തിൽ വിടണമെന്ന് കോടതി ഉത്തരവിട്ടു. 2020 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. രോഹിത്ത് ശർമയുമായുള്ള തൽസമയ ഇൻസ്റ്റഗ്രാം ചാറ്റിനിടെ മറ്റൊരു ക്രിക്കറ്റ് താരത്തിനെതിരെ വംശീയ അധിക്ഷേപം നടത്തിയെന്നാണ് ആരോപണം.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ അഭിഭാഷകനും ദളിത് അവകാശ പ്രവർത്തകനുമായ രജത് കൽസനാണ് യുവിക്കെതിരെ പരാതി നൽകിയത്. ദളിതരെ അധിക്ഷേപിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ യുവരാജിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ കേസെടുത്തതിന് പിന്നാലെ യുവരാജ് ക്ഷമ ചോദിച്ച് രംഗത്തെത്തിയിരുന്നു

Comments: 0

Your email address will not be published. Required fields are marked with *