Flash News
ജിയോ ഉപഭോക്താക്കൾക്ക് ഗംഭീര ഓഫറുമായി കമ്പനി രംഗത്ത് എത്തിയിരിക്കുന്നു. രാജ്യത്ത് തന്നെ മുൻനിര ടെലികോം സേവനദാതാക്കളാണ് റിലയൻസ് ജിയോ

സീറോ എൻട്രി കോസ്റ്റിൽ പുതിയ ഫൈബർ പ്ലാനുകളുമായി ജിയോ

ജിയോ ഉപഭോക്താക്കൾക്ക് ഗംഭീര ഓഫറുമായി കമ്പനി രംഗത്ത് എത്തിയിരിക്കുന്നു. രാജ്യത്ത് തന്നെ മുൻനിര ടെലികോം സേവനദാതാക്കളാണ് റിലയൻസ് ജിയോ. ഇപ്പോളിതാ ജിയോ ഫൈബർ കണക്ഷൻ എടുക്കുന്നവർക്ക് ഉപഭോക്താക്കൾക്ക് ഒരു ചെലവുമില്ലാതെ 10,000 രൂപ വിലയുള്ള ഇന്റർനെറ്റ് ബോക്സും സെറ്റ് ടോപ്പ് ബോക്സും ഇൻസ്റ്റലേഷനും ലഭിക്കും.

പുതിയ പ്ലാനുകൾ 2022 ഏപ്രിൽ 22 മുതൽ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകും.399 മുതൽ തുടങ്ങുന്ന പ്ലാനുകളിൽ അൺലിമിറ്റഡ് ഹൈ-സ്പീഡ് ഇന്റർനെറ്റ് മാത്രമാണ് ഉൾപ്പെടുന്നത്. ഇതിനോടൊപ്പം പ്രതിമാസം 100 രൂപ മുതൽ 200 രൂപ കൂടുതൽ നൽകിയാൽ ഉപയോക്താക്കൾക്ക് വലിയ സ്‌ക്രീനിലും ചെറിയ സ്‌ക്രീനിലും മുൻനിരയിലുള്ള 14 വിനോദ ആപ്പുകളിലേക്ക് ആക്‌സസ് ലഭിക്കും.

അതുവഴി ഉപയോക്താക്കൾക്ക് ഇഷ്ടപെട്ട സിനിമകൾ, ടിവി ചാനലുകൾ, ഒറിജിനൽ, വാർത്തകൾ, സ്‌പോർട്‌സ് എന്നിവയിലേക്കും അതിലേറെ കാര്യങ്ങളിലേക്കും ആക്‌സസ് ലഭിക്കും. ഡിസ്നി+ ഹോട്സ്റ്റാർ, സീ5, സോണിലൈവ്, വൂട്, സണ്ണെക്സ്ട്, ഡിസ്കവറി+, ഹോയ്ചോയി, ആൾട്ബാലാജ്, ഇറോസ് നൗ, ലയൻസ്ഗേറ്റ്, ഷെമറൂമീ, യൂണിവേഴ്സൽ +, വൂട് കിഡ്‌സ്, ജിയോസിനിമ എന്നി 14 ആപ്പുകളിലേക്കാണ് ആക്‌സസ് ലഭിക്കുന്നത്.

 

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *